നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യലിനായി കാവ്യ മാധവന്‍ നാളെ ഹാജരാകില്ല

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് കാവ്യാ മാധവന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഹാജരാകാനില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്.

അതേസമയം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here