
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വംശജ സുപ്രീം കോടതി ജഡ്ജിയായിരിക്കുന്നു.അതെ അവരാണ് കേതന്‍ജി ബ്രൗണ്‍ ജാക്‌സന്‍.
അമേരിക്കയുടെ പരമോന്നത കോടതിയിലേക്ക് കെതാന്‍ജി ബ്രൗണ്‍ ജാക്സണ്‍ ചുവടുവെച്ചപ്പോള്‍ പിറന്നത് പുതുചരിത്രം. അമേരിക്കയുടെ ചരിത്രത്തില്‍ സുപ്രീം കോടതി ജഡ്ജിയാവുന്ന ആദ്യ കറുത്ത വംശജയെന്ന നേട്ടമാണ് കെതാന്‍ജി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
ഇത് രാജ്യത്തിന്റെ ചരിത്രനേട്ടം…’നമ്മുടെ രാജ്യത്തിനും നമ്മുടെ കോടതികള്‍ക്കും ചരിത്രപരമായ നിമിഷമാണിത് എന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഇതിനെ കൂട്ടിച്ചേര്‍ത്തത്. കറുത്ത വംശജരായ പുരുഷന്മാര്‍ മുമ്പും യു.എസ് സുപ്രീം കോടതി ജസ്റ്റ്‌സുമാരായിട്ടുണ്ടെങ്കിലും ഒരു സ്ത്രീ ഈ പദവിയിലെത്തുന്നത് ആദ്യമാണ്.
യു.എസ് സെനറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ നോമിനിയായാണ് കെതാന്‍ജി ബ്രൗണ്‍ എത്തിയത്. 47നെതിരെ 53 വോട്ടുകള്‍ നേടിയാണ് കെതാന്‍ജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആണ് വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്. സുപ്രീം കോടതിയിലെ രണ്ടാമത്തെ കറുത്ത വര്‍ഗ വിഭാഗത്തില്‍പ്പെട്ട ജഡ്ജിയാണ് കെതാന്‍ജി. നിലവില്‍ അപ്പീല്‍ കോര്‍ട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയാണ് കെതാന്‍ജി. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഈ 51 കാരിക്കുണ്ട്. കെതാന്‍ജിയുടെ നേട്ടത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
കേതന്‍ജിയുടെ നിയമനം കറുത്ത വംശജര്‍ക്ക് മാത്രമല്ല എല്ലാ ന്യൂനപക്ഷത്തിനുമായി ലഭിച്ച പ്രതിനിത്യമാണ്. ഇതോടെ രണ്ട് നൂറ്റാണ്ട് കാലമായി വെളളക്കാര്‍ മാത്രം ഇരുന്ന കസേരയില്‍ മാറ്റം വരുകയാണ്. ചരിത്രം പരിശോധിച്ചാല്‍ കറുത്ത വര്‍ഗക്കാരെ അടിമകളായി മാത്രം കണ്ടിരുന്ന അമേരിക്ക ഇന്ന് മാറ്റത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്…. കെതന്‍ജി ബ്രൗണ്‍ ജാക്‌സണിന്റെ ശബ്ദവും സുപ്രീംകോടതി ബെഞ്ചിലെ സാന്നിധ്യവും അമേരിക്കയെ കൂടുതല്‍ മികച്ച ഒരു രാജ്യമാക്കി മാറ്റും,” എന്ന് ഒബാമ ട്വിറ്ററില്‍ കുറിച്ചു.
കോളോണിയല്‍ കാലഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്നും അടിമകളായെത്തിച്ച കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായിരുന്ന വംശീയാതിക്രമണങ്ങളെ അനുസ്മരിപ്പിക്കുന്ന അക്രമണങ്ങള്‍ ഇന്നും യുഎസ്എയില്‍ പലയിടത്തും നിലനില്‍ക്കുമ്പോഴും രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് കെറ്റാന്‍ജി ബ്രൗണിന്റെ ആധുനിക ചരിത്രത്തില്‍ നാഴികകല്ലാവുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here