നോമ്പിന് രുചിയേറും ചിക്കന്‍ കട്‌ലറ്റ്

ഈ നോമ്പ് കാലത്ത് രുചിയേറിയതും എന്നാല്‍ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നതുമായ ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ?

ചേരുവകള്‍

ചിക്കന്‍ ,ഉപ്പ് ,കുരുമുളക് ചേര്‍ത്ത് വേവിച്ചത് -കാല്‍കിലോ

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് – 500 ഗ്രാം

സവാള പൊടിയായി അരിഞ്ഞത് -1

ഇഞ്ചി , വെള്ളുള്ളി -1 സ്പൂണ്‍

ഗരം മസാല -1/2 ടീസ്പൂണ്‍

കുരുമുളക് പൊടി -1/2 ടീസ്പൂണ്‍

മുളക് പൊടി – 1/4 സ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍

മല്ലിയില, കറിവേപ്പില

ഉപ്പ്

എണ്ണ

ബ്രെഡ് ക്രംപ്‌സ്

മുട്ടയുടെ വെള്ള -2

തയ്യാറാക്കുന്ന വിധം

പാന്‍ ചൂടായാല്‍ ഇഞ്ചി വെള്ളുള്ളി പേസ്റ്റ് വഴറ്റി അതിലേക്ക് ,സവാള കറിവേപ്പില . ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റി പൊടികള്‍ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും ചിക്കനും ചേര്‍ത്തു മിക്‌സ് ചെയ്തു അവസാനം മല്ലിയില ചേര്‍ത്ത് ഇറക്കി വെക്കാം.

ഇതില്‍ നിന്നും ഓരോ ചെറിയ ഉരുളകള്‍ വീതമെടുത്ത് ഇഷ്ടമുള്ള ഷേപ്പില്‍ ആക്കി മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രെഡ് ക്രം പ്‌സില്‍പൊതിഞ്ഞെടുത്ത് ചൂടായ എണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here