കേരളത്തില്‍ ഇത്തവണ അധിക വേനല്‍മഴ

കേരളത്തില്‍ ഇത്തവണ വേനല്‍മഴ അധികമായി ലഭിച്ചതായി കണക്ക്. 81 ശതമാനം അധികമഴയാണ് മാര്‍ച്ച് മുതല്‍ ഏപ്രില്‍ ഒമ്പത് വരെ പെയ്തത്. ശതമാനക്കണക്കില്‍ കാസര്‍ഗോഡാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. പത്ത് ജില്ലകളില്‍ അധിക മഴ ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് മുതല്‍ ഏപ്രില്‍ ഒമ്പത് വരെയുള്ള കാലയളവില്‍ 59 മില്ലി മീറ്റര്‍ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 106.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. തൃശൂര്‍ ജില്ലയില്‍ മാത്രമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കോട്ടയം (205.6 മില്ലി മീറ്റര്‍), പത്തനംതിട്ട(285.7 മില്ലി മീറ്റര്‍), എറണാകുളം(173.1 മില്ലി മീറ്റര്‍), ഇടുക്കി(140.5 മില്ലി മീറ്റര്‍), ആലപ്പുഴ (168.9 മില്ലി മീറ്റര്‍) ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here