പാചകവാതകവില ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ഇന്ത്യയിലെ പാചകവാതക വില ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തരവിപണിയിലെ നാണയ വിനിമയ നിരക്ക് അനുസരിച്ചുള്ള കണക്കാണിത്. പെട്രോള്‍ വിലയില്‍ മൂന്നാമത്തെ ഉയര്‍ന്ന നിരക്കും ഡീസലിന് എട്ടാമത്തെ ഉയര്‍ന്ന നിരക്കുമാണ് ഇന്ത്യയിലുള്ളതെന്നും കണക്കുകള്‍ വിശകലനം ചെയ്ത് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എല്‍പിജി വിലയില്‍ തുര്‍ക്കി, ഫിജി, മോള്‍ഡോവ, യുക്രൈന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഒരു ശരാശരി ഇന്ത്യക്കാരന്, ഒരു ലിറ്റര്‍ പെട്രോളിന്റെ വില അവരുടെ പ്രതിദിന വരുമാനത്തിന്റെ നാലിലൊന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here