സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ആവേശത്തില്‍ കണ്ണൂര്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന മഹാറാലി ആരംഭിച്ചു. സീതാറാം യെച്ചൂരിയും പിണറായി വിജയനും നയിക്കുന്ന മഹാറാലിയില്‍ ലക്ഷകണക്കിനാളുകളാണ് പങ്കെടുക്കുന്നത്.അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂര്‍ നഗരം ചെങ്കടലായി മാറി. പൊതുസമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ എകെജി നഗര്‍ ജനസാഗരത്താല്‍ നിറഞ്ഞുകവിഞ്ഞിരിന്നു.
അതേസമയം,ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന് പ്രോജ്വല നേതൃത്വം നല്‍കാന്‍ അമരത്ത് വീണ്ടും സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച സമാപിച്ച സിപിഐ എം 23 -ാം പാര്‍ടി കോണ്‍ഗ്രസ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.