എല്‍ബിഡബ്ല്യൂ വിവാദത്തില്‍; പൊട്ടിത്തെറിച്ച് കോലി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം വിവാദത്തില്‍. ബാംഗ്ലൂര്‍ താരം വിരാട് കോലിയുടെ പുറത്താക്കല്‍ തീരുമാനമാണ് വിവാദമായത്. അര്‍ധ സെഞ്ചുറിയിലേക്കു നീങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിത പുറത്താകല്‍. കടുത്ത അമര്‍ഷത്തോടെയാണ് കോലി പവിലിയനിലേക്ക് മടങ്ങിയത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ അനായാസം വിജയലക്ഷ്യത്തിലേക്ക് നീങ്ങുന്നു. 35 പന്തില്‍ 48 റണ്‍സുമായി കോലി ക്രീസില്‍. ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ ആദ്യ പന്തില്‍ത്തന്നെ കോലി വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചെങ്കിലും ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തു.

ടിവി റീപ്ലേയില്‍ പന്ത് ബാറ്റില്‍ എഡ്ജ് ചെയ്ത ശേഷം പാഡില്‍ തട്ടുന്നു. എന്നാല്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം മാറ്റി നോട്ടൗട്ട് എന്നു നിശ്ചയിക്കാന്‍ 3-ാം അപയര്‍ തയാറായില്ല. കോലി ഔട്ട് തന്നെയെന്നു 3-ാം അംപയറും വിധിച്ചു. പിന്നാലെ പൊട്ടിത്തെറിച്ച് കോലി പവിലിയനിലേക്കു മടങ്ങുകയും ചെയ്തു. സംഭവത്തിനു തൊട്ടുപിന്നാലെ മുന്‍ ക്രിക്കറ്റര്‍മാരായ ആകാശ് ചോപ്ര അടക്കമുള്ള താരങ്ങള്‍ വിവാദ തീരുമാനത്തില്‍, അഭിപ്രായ പ്രകടനവുമായി രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News