ഖത്തറില്‍ മെട്രോ ലിങ്ക് ബസില്‍ യാത്ര ചെയ്യാന്‍ ഇനിമുതല്‍ ക്യു ആര്‍ ടിക്കറ്റ്

ഖത്തറില്‍ മെട്രോ ലിങ്ക് ബസില്‍ യാത്ര ചെയ്യാന്‍ ഇനി ക്യു.ആര്‍ ടിക്കറ്റ് വേണം. കര്‍വ ബസ് ആപ്പില്‍ നിന്നും ടിക്കറ്റ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. നാളെ മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. മെട്രോ സ്റ്റേഷനുകളിലേക്കുള്ള ലിങ്ക് സര്‍വീസുകളിലെ യാത്ര തുടര്‍ന്നും സൗജ്യമായിരിക്കും.

ആദ്യം കര്‍വ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യണം. ലോഗിന്‍ ചെയ്ത ശേഷം ബസില്‍ കയറുന്നതിന് മുമ്പായി ഇ-ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കണം. മെട്രോ ലിങ്ക് ക്യു.ആര്‍ ടിക്കറ്റ് ഓപ്ഷനില്‍ നിന്നും ക്യു.ആര്‍ ടിക്കറ്റ് ലഭ്യമാകും. ബസില്‍ സ്ഥാപിച്ചിട്ടുള്ള ക്യു.ആര്‍ ടിക്കറ്റ് റീഡറില്‍ സ്‌കാന്‍ ചെയ്ത് ബസിലേക്ക് പ്രവേശിക്കുകയും പുറത്തിറങ്ങുകയും ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here