
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ ‘കുറി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കത്തിയുമായി നില്‍ക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററില്‍. ബെറ്റ്‌സി എന്ന കഥാപാത്രത്തെയാണ് സുരഭി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
കൊക്കേഴ്സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കെ ആര്‍ പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നിഗൂഢത നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ ഒളിപ്പിച്ചു വെച്ച കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് – റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ – രാജീവ് കോവിലകം, സംഭാഷണം – ഹരിമോഹന്‍ ജി, കോസ്റ്റ്യൂം – സുജിത് മട്ടന്നൂര്‍, മേക്കപ്പ് – ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ – വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ – ശരണ്‍ എസ് എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – പ്രകാശ് കെ മധു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here