
എവര്‍ട്ടണ്‍ ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എവര്‍ട്ടണിനോട് 1-0 ന് തോറ്റ് മൈതാനം വിടുമ്പോഴാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മോശമായി പെരുമാറിയത്. ഫോണ്‍ എറിഞ്ഞു പൊട്ടിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു.
ഗൂഡിസണ്‍ പാര്‍ക്കിലെ തോല്‍വി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ടോപ് ഫോര്‍ പ്രതീക്ഷകള്‍ ഇല്ലാതാക്കിയതിന്റെ നിരാശയില്‍ ഡ്രസിങ് റൂമിലേക്ക് പോവുന്ന വഴി റൊണാള്‍ഡോ തന്റെ രോഷം എവര്‍ട്ടണ്‍ ആരാധകന്റെ ഫോണിനോടു തീര്‍ക്കുകയായിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ പ്രതിഷേധം കനത്തു.
പിന്നാലെയാണ് റൊണാള്‍ഡോ ക്ഷമാപണം നടത്തിയത്. ”ഞങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടേറിയ നിമിഷങ്ങളില്‍ വികാരങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമുള്ള കാര്യമല്ല. പൊട്ടിത്തെറിക്ക് ഞാന്‍ ക്ഷമാപണം നടത്തുന്നു. സാധ്യമാണെങ്കില്‍ ഈ ആരാധകനെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന ഒരു മത്സരം കാണാന്‍ ക്ഷണിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.” തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ റൊണാള്‍ഡോ വ്യക്തമാക്കി.
ഇന്നലത്തെ തോല്‍വിയോടെ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ വിജയിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടുള്ളൂ. ഈ സീസണില്‍ കിരീടപ്രതീക്ഷകള്‍ ഒന്നുമില്ലാത്ത യുണൈറ്റഡിന് ഈ തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കുമെന്ന കാര്യത്തിലും ഉറപ്പില്ലാതായിട്ടുണ്ട്. അടുത്ത മത്സരത്തില്‍ തരംതാഴ്ത്തല്‍ മേഖലയില്‍ കിടക്കുന്ന നോര്‍വിച്ച് സിറ്റിയെയാണ് യുണൈറ്റഡ് നേരിടേണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here