എം സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും

അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്റെ (M C Josephine) മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറും. ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്.

എം സി ജോസഫൈന്റെ മൃതദേഹം രാത്രിയോടെ അങ്കമാലിയിലെ വീട്ടിലെത്തിക്കും രാവിലെ 7 വരെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 7 മുതല്‍ 8 വരെ സി പി ഐ (എം) അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം, 8 മണി മുതല്‍ അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു ശേഷം.2 മണിക്ക് മൃതദേഹം എം സി ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു ജോസഫൈന്റെ അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News