ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാന്‍ സ്ഥായിയായ പോരാട്ടത്തിന് ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ: സീതാറാം യെച്ചൂരി

കൃത്യമായ പ്രഖ്യാപനം നടത്തിയാണ് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുന്നതെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രാജ്യത്ത് ഹിന്ദുത്വ അജണ്ടയാണ് ബിജെപി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയമായ അഴിമതിയും വ്യാപിക്കുന്നു. ഇത് പാര്‍ട്ടി കോണ്‍ഗ്രസ് കൃത്യമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ മതതിരപേക്ഷ- ജനാധിപത്യ അടിത്തറ ഇല്ലാതാക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആ വെല്ലുവിളികളെ നേരിടുമെന്ന ഉറച്ച പ്രഖ്യാപനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് ഇടതുപക്ഷം രാജ്യത്തിന്റെ ഒരു ചെറിയ മൂലയിലാണ് ഉള്ളതെന്നും അവര്‍ ചെറുതാണെങ്കില്‍ പോലും ഈ പ്രത്യയശാസ്ത്രത്തെ ഭയക്കണമെന്നുമാണ്.

ഫാസിസം അവസാനിപ്പിച്ചൊരു കൊടിയുണ്ട്, അതാണ് ഈ ചെങ്കൊടി. മോഡിയും കൂട്ടരും ഇതിനെ ഭയപ്പെടുന്നു. ഈ പ്രത്യയശാസ്ത്രത്തെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഹിന്ദുത്വ വര്‍ഗീയതയെ ചെറുക്കാന്‍ സ്ഥായിയായ പോരാട്ടത്തിന് ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. ഇടതുപക്ഷത്തിന്റെ സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കുമെന്നും അതിനോടൊപ്പം ഇടതുപക്ഷ ശക്തികളുടെ ശക്തി വര്‍ധിപ്പിക്കുമെന്നും ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ മത നിരപേക്ഷത ഉയര്‍ത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News