കമ്മ്യൂണിസ്റ്റ് വിരുദ്ധത വലിയ തോതില്‍ കൊണ്ടുനടക്കുന്ന ചില ശക്തികള്‍ ഇപ്പോഴും നാട്ടിലുണ്ട്: പിണറായി വിജയന്‍

23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം നിര്‍ണായകമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധത വലിയ തോതില്‍ കൊണ്ടുനടക്കുന്ന ചില ശക്തികള്‍ ഇപ്പോഴും നാട്ടിലുണ്ട്. എന്നാല്‍ അത് പഴയ നിലയിലല്ല. ആ ശക്തികള്‍ക്ക് മാറാന്‍ സാധിക്കുന്നില്ലെന്നും അവരെ വിശ്വസിക്കുന്ന നിലയില്‍ നിന്ന് കേരളം മാറിയിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിയായി തിരിച്ചറിയാന്‍ ഇന്ന് സാധിക്കുന്നുണ്ട്. എങ്കിലും പറ്റുന്നത്ര തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നത്. ഈ കാര്യത്തില്‍ സമ്മേളന നടപടികള്‍ ആരംഭിക്കുന്ന ഘട്ടം മുതല്‍ ഈ തരത്തിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ഒരേ സമയം മാര്‍ക്‌സിസ്റ്റ് വിരുദ്ധവും എല്‍ ഡി എഫ് വിരുദ്ധവുമായ റോള്‍ വഹിക്കണമെന്ന് ചിലര്‍ക്ക് വലിയ നിര്‍ബന്ധമാണെന്നും അതിന്റെ ഭാഗമായാണ് വിവിധ ചേരികള്‍ ഉണ്ടെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എമ്മിനകത്ത് ഇല്ലാത്തൊരു കാര്യം ഉണ്ടെന്ന് പറഞ്ഞ് വേറെ ചിത്രം ഉയര്‍ത്തുക്കൊണ്ടുവരാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചത്. കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തെറ്റായ കാര്യമാണെന്ന രീതിയിലുള്ള പ്രതീതി സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കേരളം മുന്നോട്ട് പോകാന്‍ പാടില്ലെന്നാണ് ഇക്കൂട്ടരുടെ ശാഠ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here