നാടിന്റെ നാളേക്കായി ‘ഒന്നിച്ച് നില്‍ക്കാം, ഒന്നായി നീങ്ങാം’; കെ റെയിലിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പൂര്‍ണ്ണ പിന്തുണ: പിണറായി വിജയന്‍

നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതാണ്. നമ്മുടെ നാട് വികസിക്കണമെന്നും അത് നമുക്ക് വേണ്ടിയല്ല നമ്മുടെ നാളത്തെ തലമുറയ്ക്കായാണെന്നും സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സമാപന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

നാടിന്റെ വികസനത്തിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം, ഒരുമിച്ച് നീങ്ങാമെന്നും അതിനാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ണമായ പിന്തുണ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്‍ ഡി എഫ് സര്‍ക്കാരിനോട് നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പൊയ്ക്കുള്ളൂ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞിട്ടുള്ളത്. ആ കരുത്തോടെയും കൂടുതല്‍ ഊര്‍ജത്തോടെയും കേരളത്തിന്റെ വികസനം ഏറ്റെടുത്തുക്കൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News