മാധ്യമങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമങ്ങള്‍ പറയുന്നതല്ല ജനങ്ങള്‍ വിശ്വസിക്കുന്നത്. പാര്‍ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികളൊന്നും നടപ്പായില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ എല്‍ഡിഎഫും 100 സീറ്റ് യുഡിഎഫും നേടുമെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഫലം വന്നപ്പോള്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് തെളിഞ്ഞു. എതിര്‍വാര്‍ത്തകള്‍ കൊടുക്കുന്തോറും സിപിഐ എമ്മിന്റെ കരുത്ത് പതിന്മടങ്ങ് വര്‍ധിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here