സരസ് മേളയ്ക്ക് സമാപനമായി

പന്ത്രണ്ട് ദിവസമായി തലസ്ഥാനത്ത് നടന്നുവന്ന ദേശീയ സരസ് മേളയ്ക്ക് സമാപനമായി. സമാപന ചടങ്ങ് മന്ത്രി വി ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
മേളയില്‍ മികച്ച പ്രകടനം കാഴ്ച വച്ച് ചെറുകിട സ്ത്രീ സംരംഭകര്‍ക്കും, സര്‍ഗ്ഗം 2022 വിജയികള്‍ക്കുമുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. ചക്കയില്‍ നിന്നും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ജാക്ക് വേള്‍ഡ് സംരംഭത്തിന്റെ ഉടമ ജ്യോതി ലതികരാജാണ് മികച്ച സംരംഭകയ്ക്കുള്ള അവാര്‍ഡ് നേടിയത്.

ഇല സാനിറ്ററി പാഡ് സംരംഭം ഉടമ ഷീജയാണ് മികച്ച യുവ സംരംഭക. മികച്ച പ്രസന്റേഷനും വാര്‍ത്താ പ്രാധാന്യത്തിനുമുള്ള വാല്യൂ അവാര്‍ഡ് വെസ്റ്റ് ബംഗാളില്‍ നിന്നുള്ള സെയ്ദ ചിത്രകാര്‍ സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel