കേരളത്തിലെ സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയാണ് വിട വാങ്ങിയത്; എം സി ജോസഫൈനെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയാണ് വിട വാങ്ങിയതെന്ന് എം സി ജോസഫൈന്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്. പ്രിയ സഖാവ് എം സി ജോസഫൈന്റെ മരണവാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഊര്‍ജ്ജസ്വലമായി ഇടപെടുന്ന സഖാവിന്റെ ദൃശ്യങ്ങളാണ് മനസ്സില്‍ നിറയെന്നും വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലെ സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളി കൂടിയാണ് ഇവിടെ വിട വാങ്ങിയിരിക്കുന്നത്. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതു ദിശ നല്‍കാന്‍ അധ്യക്ഷ എന്ന നിലയില്‍ സഖാവ് എം സി ജോസഫൈന് കഴിഞ്ഞിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സ്ത്രീകളുടേത് മാത്രമല്ലെന്നും അത് സമൂഹത്തിന്റെ പൊതു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം എന്നായിരുന്നു എല്ലാ കാലവും ജോസഫൈന്‍ സ്വീകരിച്ച നിലപാട് . സഖാവിന്റെ വിയോഗം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News