ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞതായി ദില്ലി പൊലീസ്

ജെ.എന്‍.യു ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ടുള്ള എ.ബി.വി.പി ആക്രമണത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി ദല്‍ഹി പൊലീസ്.

സംഭവത്തില്‍ ഐ.പി.സി സെക്ഷന്‍ -323/341/509/506/34 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി ലഭിച്ചതെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.

‘തെളിവുകള്‍ ശേഖരിക്കുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ അന്വേഷണം തുടരുകയാണ്,’ ദല്‍ഹി പോലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു ഹോസ്റ്റലില്‍ മാംസം വിളമ്പരുതെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി ആക്രമണം നടത്തിയത്. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലില്‍ കയറി എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ക്യാമ്പസിനകത്ത് അതിക്രമിച്ചെത്തിയ എ.ബി.വി.പി കല്ലേറ് നടത്തുകയും വിദ്യാര്‍ത്ഥികളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ പരിക്കേറ്റവരെ കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News