കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നു; തൃശൂര്‍ അതിരൂപത

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപത പറഞ്ഞു. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നുവെന്നും നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണെന്നും അതിരൂപത തുറന്നടിച്ചു.

രാഹുല്‍ ഗാന്ധിയുടേത് ഇരട്ടത്താപ്പാണ്, ഇത് ജനം അംഗീകരിക്കില്ല. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും തൃശൂര്‍ അതിരൂപത പറഞ്ഞു. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭയിലാണ് വിമര്‍ശനം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News