കൊല്ലത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം പളളിത്തോട്ടത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. പളളിത്തോട്ടം എച്ച്എംസി കോമ്പൗണ്ടിലെ താമസക്കാരന്‍ രതീഷാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മൂന്നു യുവാക്കളടങ്ങിയ സംഘം രതീഷിന്റെ വീടിന്റെ പരിസരത്തേക്ക് എത്തുന്നതും സംഘത്തിലെ രണ്ടു പേര്‍ വീടിനുളളിലേക്ക് കത്തിയുമായി കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

അകത്തു കയറിയ സംഘം രതീഷിന്റെ കൈയിലും നെഞ്ചിലും കുത്തുകയായിരുന്നു. നിലവിളിച്ചു കൊണ്ട് രതീഷ് പുറത്തേക്ക് ഇറങ്ങി വന്നപ്പോഴേക്കും മൂന്നു പേരും ഓടി രക്ഷപ്പെട്ടു. സംഭവത്തെ പറ്റി അന്വേഷണം നടക്കുകയാണെന്ന് പളളിത്തോട്ടം പൊലീസ് അറിയിച്ചു. രതീഷിനെ ആക്രമിച്ചത് അയല്‍വാസിയായ ആളുടെ നിര്‍ദേശപ്രകാരം എത്തിയ ഗുണ്ടകളാണെന്ന് രതീഷിന്റെ കുടുംബം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News