ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക്

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ നിരവധി പേര്‍ രാമേശ്വരം ധനുഷ് കോടിയില്‍ എത്തി. ഇവര്‍ ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടില്‍ ആണ് ധനുഷ് കോടിയില്‍ എത്തിയത്. ഇവരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പകരം രാമേശ്വരത്തിനടുത്തു മണ്ഡപത്തെ അഭയാര്‍ഥി ക്യാമ്പിലേക്കു മാറ്റി.

ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുന്ന സാഹചര്യത്തില്‍ ഇനിയും അഭയാര്‍ഥികള്‍ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തമിഴ്‌നാനാട്ടില്‍ അഭയാര്‍ഥി ക്യാംപുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here