എം സി ജോസഫൈന്റെ വിടവാങ്ങല്‍ താങ്ങാനാകുന്നതിലും അപ്പുറം: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീ ദേവി

എം സി ജോസഫൈന്റെ വിടവാങ്ങല്‍ താങ്ങാനാകുന്നതിലും അപ്പുറമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീ ദേവി. തങ്ങള്‍ക്കെല്ലാം ഏറ്റവും മാതൃകയായിട്ടുള്ള നാട്യങ്ങളില്ലാത്ത പൊതു പ്രവര്‍ത്തകയാണ് എം സി ജോസഫൈന്‍ എന്നും സതീ ദേവി കൈരളി ന്യൂസിനോടു പറഞ്ഞു. പൊതു വേദികളിലാണെങ്കിലും കമ്മിറ്റികളിലാണെങ്കിലും തന്റെ അഭിപ്രായം ആരുടെയും മുഖം നോക്കാതെ തുറന്നു പറയാനുള്ള ധൈര്യമുള്ള പ്രവര്‍ത്തകരിലൊരാളാണ് എം സി ജോസഫൈന്‍ എന്നും.സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വിട്ടു വീഴ്ച്ചയില്ലാത്ത മനോഭാവമാണെന്നും. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന കാലത്ത് നിഷ്പക്ഷമായി നിന്ന് പ്രവര്‍ത്തിക്കാന്‍ സഖാവിന് കഴിഞ്ഞിട്ടുണ്ടെന്നും എംസി ജോസഫൈന്റെ വേര്‍പാട് കേരളത്തിന് വലിയൊരു നഷ്ടമാണെന്നും സതീ ദേവി പറഞ്ഞു.

എം സി ജോസഫൈന്റെ മൃതദേഹം പകല്‍ രണ്ടിന് എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറും.രാവിലെ എട്ടുമുതല്‍ അങ്കമാലിസിഎസ്എ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നത്.

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News