
എം സി ജോസഫൈന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത. ജോസഫൈന്റെ അവസാന നിമിഷം വരെ എല്ലാവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് സി എസ് സുജാത പറഞ്ഞു. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്നാണ് അവരുടെ ആകസ്മികമായ വേര്‍പാട് ഉണ്ടായത്. എസ് എഫ് ഐ കാലഘട്ടത്തിലാണ് ജോസഫൈനെ പരിചയപ്പെടുന്നത്.
ജോസഫൈന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സുജാത:- ”അന്ന് മലമ്പുഴയില്‍ എസ് എഫ് ഐ യുടെ വലിയൊരു വിദ്യാര്‍ത്ഥിനി ക്യാമ്പ് നടന്നു. ആ ക്യാമ്പില്‍ വെച്ച് പഴയകാല എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ഫെമിനസത്തെക്കുറിച്ച് കൃത്യമായ നിലപാട് തരികയുണ്ടായി. ആ ക്ലാസ് ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ക്ലാസ് എടുത്ത ജോസഫൈനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരായിരുന്ന ഞങ്ങള്‍ക്ക് തന്ന ആദ്യത്തെ ക്ലാസ് ജോസഫൈന്റേതാണ്. എനിക്ക് വ്യക്തിപരമായി പറഞ്ഞ് തന്നിട്ടുണ്ട. സുജാത, നിലപാട് കൃത്യമായിരിക്കണം. തന്റെ നിലപാട് നിര്‍ഭയം പറയണം. വായിക്കുകയും പഠിക്കുകയും വേണം. മഹിളാപ്രവര്‍ത്തകര്‍ എല്ലാം വായിക്കണം.”
പറയേണ്ട അഭിപ്രായങ്ങള്‍ കൃത്യമായി ജോസഫൈന്‍ പറയുമായിരുന്നു. തങ്ങളെപ്പോലെയുള്ള പ്രവര്‍ത്തകരെ രൂപപ്പെടുത്തുന്നതില്‍ ജോസഫൈന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മഹിളാ പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ച് ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ ജോസഫൈന്‍ എടുത്തിട്ടുണ്ട്. ഓരോ മഹിളാ സഖാക്കളെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് ജോസഫൈന്‍ വഹിച്ചിട്ടുള്ളതെ സുജാത കൈരളി ന്യൂസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here