കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ അനിവാര്യം; യെച്ചൂരി

കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ അനിവാര്യമാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടപ്പിലാക്കുന്ന മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിന്റെയും കെ റെയിലിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരെ ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കുമെന്നും നീതാറാം യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു.

ഇടത് സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളാണ് കേരളത്തെ ഒന്നാമതെത്തിച്ചതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.വികസിത യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ മികച്ചതാണ് കേരളത്തിന്റെ ജീവിത നിലവാര സൂചിക. കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിക്കാതെയും നഷ്ടപരിഹാരം ഉറപ്പ് വരുത്താതെയുമാണ് മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നത്. അതിനാലാണ് സിപിഐഎം അതിനെ എതിര്‍ക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.ബിജെപിയെ നേരിടാന്‍ ഇടത് മതേതര ജനാധിപത്യ ബദല്‍ സാധ്യമാക്കും.

ഹിന്ദി മേഖലയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കും. താഴെത്തട്ടില്‍ നിന്നുള്ള ദളിത് പ്രതിനിധി ഇത്തവണ പിബിയില്‍ എത്തി. ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തിന് അനുസരിച്ച് പിബിയിലെ പ്രാതിനിധ്യം ഉറപ്പാക്കാനായതില്‍ സന്തോഷമെന്നും യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News