തൃശൂരില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി

കൊടകര മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി. ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രനെയും ചന്ദ്രികയെയും നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ കേസില്‍ മകന്‍ അനീഷാ(37)ണ് കീഴടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2ന് തൃശൂര്‍ കമ്മിഷണര്‍ ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു.

അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളിക്കുളങ്ങര പോലീസിന് കൈമാറി. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച രാവിലെയാണ് അനീഷ് അമ്മയേയും അച്ഛനേയും കൊലപെടുത്തിയത്. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here