ജാഗ്രത നിര്‍ദ്ദേശം; ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളില്‍ 60 കിലോമീറ്ററും വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കേരള തീരത്ത് മത്സ്യ ബന്ധനത്തില്‍ നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ഈ വിവരം അറിയിക്കുവാനും കേരള തീരത്ത് നിന്നും അകന്ന് കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നില്‍ക്കുന്നതാകും ഉചിതം എന്നത് അറിയിക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കുക. കേരള തീരത്ത് നിന്നും ആരും ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുത്. കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 12 അര്‍ദ്ധരാത്രി വരെ കേരളതീരത്ത് കടല്‍ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തിലുള്ള ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളതീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News