എളുപ്പത്തില്‍ ഉണ്ടാക്കാം കുക്കുമ്പര്‍ പച്ചടി

വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന കുക്കുമ്പര്‍ പച്ചടി എങ്ങനെയെന്ന് നോക്കാം…

ആവശ്യമായ ചേരുവകള്‍

കുക്കുമ്പര്‍ – 2 തൊലി കളയുക അതിനുശേഷം ചെറുതായി മുറിക്കുക.
തേങ്ങ – 3/4 കപ്പ്
തൈര് – 3/4 കപ്പ്
പച്ചമുളക് – 1 അല്ലെങ്കില്‍ 2
കടുക് – 1 ടീസ്പൂണ്‍ +1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക് മുഴുവന്‍ – 3
ഉപ്പ്
കറിവേപ്പില

തയാറാക്കുന്ന വിധം

കുക്കുമ്പര്‍ ഒരു പാത്രത്തില്‍ അരിഞ്ഞ് ഇടുക.
പച്ചമുളകും തൈരും ചേര്‍ത്ത് തേങ്ങ അരയ്ക്കുക.
തേങ്ങ മിശ്രിതത്തിലേക്ക് 1 ടീസ്പൂണ്‍ കടുക് ചേര്‍ത്ത് ഒന്ന് രണ്ട് തവണ പള്‍സ് ചെയ്തു എടുക്കുക.
ഇത് കുക്കുമ്പറിലേക്കു ചേര്‍ക്കുക
ഉപ്പ് ചേര്‍ക്കുക.
നന്നായി യോജിപ്പിക്കുക.
ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കി 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക്, ചുവന്ന മുളക് എന്നിവ ചേര്‍ക്കുക, തുടര്‍ന്ന് കറിവേപ്പില ചേര്‍ക്കുക.
ഇത് കുക്കുമ്പര്‍ തേങ്ങ മിശ്രിതത്തില്‍ ചേര്‍ക്കുക. രുചികരമായ കുക്കുമ്പര്‍ പച്ചടി തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News