ബോളിവുഡ് നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. എന്നാല്‍ നടന്റെ മരണകാരണം വ്യക്തമല്ല. മകന്‍ മരിച്ച് രണ്ടു മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ വിയോഗം. ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്നാണ് ശിവ് കുമാറിന്റെയും ദിവ്യ ജഗ്വാലയുടെയും ഏകമകന്‍ മരിക്കുന്നത്.

വിധു വിനോദ് ചോപ്രയുടെ പരിന്ദ എന്ന ചിത്രത്തിലൂടെ 1989ല്‍ എഴുത്തുകാരനായാണ് ശിവ് കുമാര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. അദ്ദേഹം പിന്നീട് നിരവധി സിനിമകളിലും ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ടു സ്റ്റേറ്റ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

റോക്കി ഹാന്‍ഡ്‌സം, അങ്‌ലി കാമിനി, 1942: എ ലവ് സ്റ്റോറി, അര്‍ജുന്‍ പണ്ഡിറ്റ്, ചമേലി, എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. ഏറ്റവും ഒടുവില്‍ മീനാക്ഷി സുന്ദരേശ്വറിലും ശ്രദ്ധേയ കഥാപാത്രമായി. ഹസാറോന്‍ ഖ്വായിഷൈന്‍ ഐസി , പരിന്ദ എന്നിവയ്ക്ക് യഥാക്രമം മികച്ച കഥയ്ക്കും മികച്ച തിരക്കഥയ്ക്കുമുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

2 സ്റ്റേറ്റ്സ്, നെയില്‍ പോളിഷ്, റോക്കി ഹാന്‍ഡ്സം, ഹിച്ച്കി, ഹാപ്പി ജേണി, റിസ്‌ക്, പ്രഹാര്‍, ഉംഗ്ലി, ബാംഗിസ്ഥാന്‍, കാമിനി, സ്റ്റാന്‍ലി കാ ദബ്ബ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അന്തരിച്ച നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News