കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ

കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ.കാരണം കാണിക്കൽ നോട്ടീസ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും സുധാകരൻ കൊച്ചിയില്‍ പറഞ്ഞു.

കെ.പി.സി.സി എന്ത് നിർദേശമാണ് നൽകിയതെന്ന് ഇപ്പോൾ പറയാനാകില്ല. പ്രവൃത്തി കണക്കിലെടുത്ത് നപടി വേണം എന്നാണ് കെ.പി.സി.സി നിലപാട്. കെ.പി.സി.സി നിലപാട് അംഗീകരിക്കും എന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി കെ വി തോമസും രംഗത്തെത്തി.

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.എ കെ ആന്റണി ഒരിക്കലും അനീതി ചെയ്യില്ലെന്നും കോണ്‍ഗ്രസില്‍ സെമികേഡര്‍ ഇല്ലെന്നും കെ വി തോമസ് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും കെ വി തോമസ് പ്രശംസിച്ചു. പിണറായി നല്ല മുഖ്യമന്ത്രിയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയനെന്നും കെ വി തോമസ് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി പറയണമെന്ന് താരിഖ് അന്‍വര്‍ അറിയിച്ചു.

നോട്ടീസിന് മറുപടി ലഭിച്ച ശേഷം വീണ്ടും അച്ചടക്ക സമിതി യോഗം ചേരും. മറുപടി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News