കെ സുധാകരന് കോണ്‍ഗ്രസില്‍ പ്രത്യേക അജണ്ട; കെ വി തോമസ്

കെ സുധാകരന് കോണ്‍ഗ്രസില്‍ പ്രത്യേക അജണ്ടയുണ്ടെന്ന്  കെ വി തോമസ്. എന്നെ മാത്രമല്ല, രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയുമെല്ലാം അധിക്ഷേപിക്കുകയാണ്. കെപിസിസി പ്രസിഡന്റിന്റെ നടപടി മര്യാദയല്ല.

ഒരുതെറ്റും ചെയ്തിട്ടില്ല. അച്ചടക്കസമിതിക്ക് മറുപടി നല്‍കാന്‍ 48 മണിക്കൂര്‍ മതി. അപക്വമായി പെരുമാറുന്ന മാധ്യമപ്രവര്‍ത്തകരാണ് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അനാവശ്യമായി മക്കളെ ഇതിലേക്ക് വലിച്ചിഴക്കുകയാണ്.

എഐസിസി അച്ചടക്കസമിതി നടപടിയെടുത്താലും അവസാനംവരെ കോണ്‍ഗ്രസുകാരനായി തടരും, ആര്‍ക്കും പുറത്താക്കാനാകില്ല. സമൂഹമാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസുകാരാണെന്നും കെ വി തോമസ് പറഞ്ഞു.

കെപിസിസി പ്രസിഡന്റിന്റെ നടപടികള്‍ ശരിയാണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയേ പറ്റൂ എന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെങ്കിലും താന്‍ പോകില്ലെന്നും കെ വി തോമസ് പറഞ്ഞു.

ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ എന്തെങ്കിലും പദവിയുടെ ആവശ്യമില്ല – കെ വി തോമസ് പറഞ്ഞു. കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

കാരണം കാണിക്കൽ നോട്ടീസ് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും സുധാകരൻ കൊച്ചിയില്‍ പറഞ്ഞു. കെ.പി.സി.സി എന്ത് നിർദേശമാണ് നൽകിയതെന്ന് ഇപ്പോൾ പറയാനാകില്ല. പ്രവൃത്തി കണക്കിലെടുത്ത് നപടി വേണം എന്നാണ് കെ.പി.സി.സി നിലപാട്. കെ.പി.സി.സി നിലപാട് അംഗീകരിക്കും എന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel