കെ.എസ്.ഇ.ബി ചെയര്‍മാന്റെ പ്രതികാര നടപടികള്‍ക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

കെ.എസ്.ഇ.ബി ചെയർമാന്റെ പ്രതികാര നടപടികൾക്കെതിരെ ഒറ്റക്കെട്ടായി ജീവനക്കാരുടെ പ്രതിഷേധം. ചീഫ് ഓഫീസിന് മുന്നിൽ ഓഫീസേഴ്‌സ് അസോസിയേഷൻ അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചു.

കെ.എസ്.ഇ.ബി ചെയർമാന്റെ തൊഴിലാളി ദ്രോഹനടപടികൾ പിൻവലിക്കും വരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.

അകാരണമായി ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടി,ഇതിൽ പ്രതിഷേധിച്ചവർക്കെതിരെ പ്രതികാര നടപടി. ചെയർമാന്റെ ഏകപക്ഷീയ നീക്കങ്ങളിൽ വലിയ പ്രതിഷേധമാണ് കെഎസ്ഇബിയിൽ ഉയർന്നുവരുന്നത്. ചീഫ് ഓഫീസിന് മുന്നിൽ ഓഫീസേഴ്‌സ് അസോസിയേഷൻ അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചു.

എക്സിക്യൂട്ടീവ് എൻജീനിയറായ വനിതാ ജീവനക്കാരിയെ അകാരണമായി സസ്‌പെൻഡ് ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇപ്പോൾ വനിതാ ജീവനക്കാരെ കെ.എസ്.ഇ.ബി ചെയർമാൻ പരസ്യമായി അവേഹളിക്കുകയാണെന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട ജാസ്മിൻ ബാനു പറഞ്ഞു.

കെ.എസ്.ഇ.ബി ചെയർമാന്റെ തൊഴിലാളി ദ്രോഹനടപടികൾ പിൻവലിക്കും വരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.
മറ്റ് സംഘടനകളെയും ഉൾപ്പെടുത്തി പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News