ദിവ്യ ഉണ്ണി നായികയായെത്തുന്ന ‘ഉര്‍വി’ ഫാഷന്‍ ഫിലിം പുറത്തിറങ്ങി

പ്രശസ്ത മലയാള ചലച്ചിത്ര താരം ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി പൗര്‍ണമി മുകേഷ് സംവിധാനം ചെയ്ത ഉര്‍വി (അഥവാ ഭൂമി) എന്ന ഫാഷന്‍ ഫിലിം പുറത്തിറങ്ങി. പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

രണ്ട് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഖ്യം. ഛായാഗ്രഹണം – ഹരി കൃഷ്ണന്‍, എഡിറ്റിംഗ് & ഡി.ഐ – വിഷ്ണു ശങ്കര്‍ വി എസ്, സംഗീതം – അമൃതേഷ്, ലിറിക്സ് – ഗോപീകൃഷ്ണന്‍ ആര്‍, ആലാപനം – സൂര്യ ശ്യാം ഗോപാല്‍, മിക്‌സ് ആന്‍ഡ് മാസ്റ്ററിംഗ് – പ്രതീഷ് കെ ആര്‍, വസ്ത്രാലങ്കാരം – ജോബിന, മേക്കപ്പ് – റിസ്വാന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – ജിബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ – കൃഷ്ണ ജിത്ത്, ഫഹദ്. ടീം ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ക്യാമറക്കുമുന്നില്‍ എത്തിയ ദിവ്യയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News