
എന്‍റെ വീട്ടില്‍ യെച്ചൂരി മാത്രമല്ല താമസിച്ചത്, മന്‍മോഹന്‍ സിംഗ് വന്നിട്ടുണ്ട്. വി.പി സിംഗ് വന്നിട്ടുണ്ട്. തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് അപ്പോള്‍ തന്നെ മനസ്സിലായില്ലേ എന്നും കെ വി തോമസ്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന നിലപാടേ ശരിയല്ലെന്നും കെ.വി തോമസ് പറഞ്ഞു.
പുറത്താക്കിയാലും കോണ്‍ഗ്രസുകാരനായി തുടരും. മറുപടി കൊടുക്കാന്‍ 48 മണിക്കൂര്‍ മതി. അച്ചടക്ക സമിതി എന്ത് നടപടിയെടുത്താലും ഞാന്‍ അംഗീകരിക്കും. എ.കെ ആന്റണി നീതിപൂര്‍വമായേ പ്രവര്‍ത്തിക്കൂവെന്ന് എനിക്കുറപ്പുണ്ട്. പരാതി പരിഗണനയിലുള്ള സമയത്തും എന്നെ ആക്രമിക്കുന്നത് എന്ത് രീതിയാണ്.
സെമിനാറിനായി കണ്ണൂരിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ട് എന്തായി എന്റെ വീട്ടില്‍ യെച്ചൂരി മാത്രമല്ല താമസിച്ചത്, മന്‍മോഹന്‍ സിംഗ് വന്നിട്ടുണ്ട്. വി.പി സിംഗ് വന്നിട്ടുണ്ട്. തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് അപ്പോള്‍ തന്നെ മനസ്സിലായില്ലേ..? സെമിനാറില്‍ പങ്കെടുക്കരുതെന്ന നിലപാടേ ശരിയല്ല” കെ.വി തോമസ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് വ്യക്തമായ മറുപടി നല്‍കുമെന്ന് കെ.വി തോമസ് പറഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിലക്ക് ലംഘിച്ച കെ.വി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എ.ഐ.സി.സി അച്ചടക്കസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here