
ജെഎൻയു ഹോസ്റ്റൽ മെസ്സിൽ ആക്രമണം അഴിച്ചുവിട്ട എബിവിപി പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്. അഞ്ച് മലയാളി വിദ്യാർത്ഥികൾ അടക്കം 60 ഓളം വിദ്യാർത്ഥികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടിയെന്ന തരത്തിൽ ദേശീയ മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ തെറ്റെന്നും വിദ്യാർത്ഥികൾ. ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് ചെയ്തെത്തിയ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിൻ്റെ പേരിൽ എബിവിപി, ജെഎൻയു ക്യാംപസിൽ നടത്തിയത് മൃഗീയമായ ആക്രമണമായിരുന്നു എന്നാണ് ജെഎൻയു വിദ്യാർഥികൾ പ്രതികരിക്കുന്നത്.
അഞ്ച് മലയാളി വിദ്യാർഥികളടക്കം 60ഓളം വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റിന് നേരെ നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ജെഎൻയു – എസ്എഫ്ഐ നേതൃത്വം പുറത്തുവിട്ടു.
പെൺകുട്ടികൾക്ക് നേരെയും രൂക്ഷമായ ആക്രമണമാണ് എബിവിപി അഴിച്ചുവിട്ടത്.വടികൊണ്ട് വിദ്യാർഥികളെ തല്ലിച്ചതച്ച എബിവിപി പ്രവർത്തകർ പ്രതിരോധിച്ച വിദ്യാർഥികൾക്ക് നേരെ കല്ലേറും നടത്തി.
വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടിയതായി ദേശീയ മാധ്യമങ്ങളും സംഘർഷം എന്ന തലക്കെട്ട് നൽകി മലയാള മാധ്യമങ്ങളും വാർത്ത നൽകുമ്പോൾ
എബിവിപി ഒറ്റതിരിഞ്ഞ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് വിദ്യാർഥികളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തം.
എസ്എഫ്ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി യൂണിയൻ്റെ പരാതിയെ തുടർന്ന് ദില്ലി പൊലീസ് എബിവിപി പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും എബിവിപിയുടെ പരാതി കൂടി ലഭ്യമായാൽ മാത്രമേ കേസ് അന്വേഷിക്കൂ എന്നാണ് ദില്ലി പൊലീസിൻ്റെ നിലപാട്. എബിവിപി ആക്രമണത്തിനെതിരെ മൗനം തുടരുകയാണ് യൂണിവേഴ്സിറ്റി അധികൃതരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here