പാര്‍ട്ടി കോണ്‍ഗ്രസ് വിവാദത്തില്‍ സുധാകര വിഭാഗത്തിന് തിരിച്ചടി; വീണ്ടും തുറന്നടിച്ച് കെ വി തോമസ്

പാര്‍ട്ടി കോണ്‍ഗ്രസ് വിവാദത്തില്‍ സുധാകര വിഭാഗത്തിന് തിരിച്ചടി. സുധാകരനെതിരെ വീണ്ടും തുറന്നടിച്ച് കെവി തോമസ്. സുധാകരന്‍ പറഞ്ഞാല്‍ പിറ്റേന്ന് പുറത്താക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സമുദായത്തിന്റെ പേരിലും തന്നെ അവഹേളിച്ചെന്നും, എഐസിസിക്ക്  സമഗ്രമായ മറുപടി നല്‍കുമെന്നും കെവി. തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തകാര്യത്തില്‍ അച്ചടക്ക സമിതി വിശദീകരണത്തിന് അവസരം നല്‍കിയതോടെ താല്‍ക്കാലിക നേട്ടം  കെവി. തോമസിനാണ്. സമുദായത്തിന്റെ പേരിലും തന്നെ അവഹേളിച്ചെന്നും, എഐസിസിക്ക്  സമഗ്രമായ മറുപടി നല്‍കുമെന്നും കെവി. തോമസ് കൈരളി ന്യൂസിനോട് പറഞ്ഞു.

കെ-റെയില്‍ അടക്കമുള്ള ഇടതുസര്‍ക്കാരിന്റെ വികസനകാര്യത്തില്‍  കെവി. തോമസ് മുന്‍ നിലപാട് ആവര്‍ത്തിക്കുന്നു.  കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ നേരിട്ട അവഗണനകള്‍ നിരത്തിയാകും കെ.വി.തോമസ് അച്ചടക്കസമതിക്ക് മറുപടി നല്‍കുക.

മാത്രമല്ല പരസ്യപ്രതികരണങ്ങളില്‍ സുധാകരന്‍ നടത്തിയ അവഹേളനവും ബിജെപി വിരുദ്ധ സെമിനാറിന്റെ രാഷ്ട്രീയ പ്രാധാന്യം എഐസിസിയെ ധരിപ്പിക്കാനുള്ള അവസരവും കെ.വി.തോമസിന് ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News