ഖത്തറിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്… ആശ്വാസ നടപടിയുമായി ആഭ്യന്തരമന്ത്രാലയം

ഖത്തറില്‍ നിയമവിരുദ്ധമായി തങ്ങുന്ന പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് ഏപ്രില്‍ 30 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം. പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015ലെ നിയമ നമ്പര്‍ (21) ലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികളുടെ നിയമവിരുദ്ധമായ നില ശരിയാക്കാനുള്ള സമയപരിധിആണ് ആഭ്യന്തര മന്ത്രാലയം വീണ്ടും ഏപ്രില്‍ 30 വരെ നീട്ടിയത്.

നിയമ ലംഘകര്‍ക്ക് 50% പിഴയിളവും കൂടാതെ ബിസിനസ്സ് ഉടമകളുടെയും പ്രവാസി തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നടപടിക്രമമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

പ്രവാസികളും തൊഴിലുടമകളും ഏപ്രില്‍ 30-ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്നും അനുരഞ്ജനത്തില്‍ നിന്ന് പ്രയോജനം നേടാനും നിയമപരമായ ആരോപണങ്ങള്‍ നേരിടുന്നത് ഒഴിവാക്കാനും നിര്‍ദ്ദിഷ്ട കാലയളവ് പാലിക്കാന്‍ പ്രവാസികളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News