
ബോക്‌സ് ഓഫീസില്‍ കോളിളക്കം സൃഷ്ടിച്ച ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സെന്‍സേഷണല്‍ ചിത്രത്തിന് ശേഷം അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സും, ഐ ആം ബുദ്ധ പ്രൊഡക്ഷനും വീണ്ടും ഒന്നിക്കുന്നു. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം
ഇതിനെ നോക്കി കാണുന്നത്.
തേജ് നാരായണ്‍ അഗര്‍വാള്‍ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അഭിഷേക് അഗര്‍വാള്‍, വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി, പല്ലവി ജോഷി എന്നിവര്‍ ചേര്‍ന്നാണ്.
നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പി ആര്‍ ഒ എ സ് ദിനേശ് , ശബരി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here