യുവതിയുടെ ആത്മഹത്യ ഭര്‍തൃമാതാവിന്‍റെ മാനസിക പീഡനത്തെ തുടര്‍ന്ന്; ശബ്ദ സന്ദേശം പുറത്ത്

കൊല്ലം കിഴക്കേ കല്ലടയില്‍ യുവതിയുടെ ആത്മഹത്യ ഭര്‍തൃമാതാവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി. എഴുകോണ്‍ കടയ്‌ക്കോട് സ്വദേശി സുവ്യ ആണ് മരിച്ചത്. മാനസിക പീഡനത്തെക്കുറിച്ച് സുവ്യ ബന്ധുക്കള്‍ക്കയച്ച ശബ്‌സന്ദേശങ്ങള്‍ പോലീസിന് കൈമാറി.

ഇന്നലെ രാവിലെ 9 മണിയോടെ സുവ്യയെ ഭര്‍ത്താവ് അജയകുമാറിന്റെ കിഴക്കേ കല്ലടയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് കിഴക്കേകല്ലട പൊലീസെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം നടത്തി. 2014 ല്‍ ആണ് സുവ്യയുടേയും അജയകുമാറിന്റെയും വിവാഹം നടന്നത്.

എംസിഎ പഠനം പൂര്‍ത്തിയാക്കിയ സുവ്യക്ക് സ്ഥിരം ജോലി ഉണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ സുവ്യയെ തുടര്‍ച്ചയായി ഭര്‍തൃമാതാവ് വിജയമ്മ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

മരിക്കുന്നതിനു മുന്‍പ് യുവതി അമ്മയുടെ സഹോദരിക്ക് അയച്ചെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം ബന്ധുക്കള്‍ പോലീസിന് കൈമാറി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News