വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന്‍ ഓമനക്കുട്ടന്‍ മൃഗീയമായി മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റു. അയല്‍വാസിയായ ഒരു വിദ്യാര്‍ത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടന്‍. നേരത്തെയും സമാനമായ രീതിയില്‍ മദ്യപിച്ചെത്തി ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മകനെതിരെ മൊഴി നല്‍കാന്‍ അമ്മ തയാറായിട്ടില്ല. തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്.

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News