സൈബര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മുകാരല്ല കോണ്‍ഗ്രസുകാരാണ്: കെ.വി.തോമസ്

കോണ്‍ഗ്രസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തനിക്ക് 48 മണിക്കൂര്‍ മതിയെന്ന് കെ.വി. തോമസ്.അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ.വി.തോമസ് പറഞ്ഞു.

ഏത് നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും കെ.വി. തോമസ് വ്യക്തമാക്കി.

അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും.നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തുടരും. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പ്രത്യേക അജണ്ടയുള്ള വ്യക്തിയാണ്, എനിക്ക് അല്ല അജണ്ട. നടപടി ആവശ്യപ്പെട്ട് കത്ത് കൊടുത്തവര്‍ക്കാണ് അജണ്ട.

അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തുപോലും എന്നെ അധിക്ഷേപിച്ചു, ഇത് ശരിയല്ലാത്ത നടപടിയാണ്. വഞ്ചകന്‍ എന്ന പരാമര്‍ശമൊക്കെ ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, പാര്‍ട്ടിയുടെ നയത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

സെമിനാറിന് ആരെ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ.എമ്മാണ്. ഞാന്‍ അച്ചടക്കം ലംഘിച്ചിട്ടില്ല, സെമിനാറിന് പോകരുത് എന്ന സമീപനത്തോട് എതിര്‍പ്പുള്ളതുകൊണ്ടാണ് പോയത്. അച്ചടക്ക സമിതി പരാതി പരിശോധിക്കട്ടെ, ആരാണ് ശരിയെന്നും തെറ്റെന്നും. സൈബര്‍ ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മുകാരല്ല കോണ്‍ഗ്രസുകാരാണ്.

ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് സുധാകരനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിന് എന്ത് ചെയ്യാന്‍ പറ്റും, ആളുകള്‍ അല്ലെ, നമ്മള്‍ അല്ലല്ലോ എന്ന മറുപടിയാണ് സുധാകരന്‍ നല്‍കിയത്. എന്നെ മാത്രമല്ല, ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും നേരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

മകള്‍ മത്സരിക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. മക്കള്‍ക്ക് മത്സരിക്കാനൊന്നും താല്‍പര്യമില്ല. ചില മാധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. മാധ്യമങ്ങള്‍ പക്വത കാണിക്കണമെന്നും കെ.വി. തോമസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News