ആസിഫ് അലിയുടെ ‘അടവ്’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രതീഷ് കെ രാജന്‍ സംവിധാനം ചെയ്യുന്ന ‘അടവ് ‘എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഡോക്ടര്‍ പോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷായാണ് നിര്‍വ്വഹിക്കുന്നത്.

മുഹമ്മദ് നിഷാദ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നു. എഡിറ്റര്‍-കിരണ്‍ ദാസ്, ക്രിയേറ്റീവ് ഡയറക്ടര്‍-ഷാഹി കബിര്‍. ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പി ആര്‍ ഒ-ശബരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News