സംസ്ഥാനത്ത് ഇനി കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല

സംസ്ഥാനത്ത് ഇനി കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല .കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം 223 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 10,673 സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്.

കഴിഞ്ഞ ദിവസം കാസർകോട് ഒരൊറ്റ കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് കേസ് റിപ്പോർട്ട് ചെയ്തിരുന്നത്.

നാല് കേസുകളായിരുന്നു ഈ ജില്ലകളിൽ. എട്ട് ജില്ലകളിലായിരുന്നു കൊവിഡ് കേസുകൾ രണ്ടക്കം കടന്നിരുന്നത്.അതേസമയം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചിരുന്നു.

കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും മാസ്‌കും ശുചിത്വവും തുടരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News