
സ്വതസിദ്ധമായ ശൈലിയും കഴിവും കൊണ്ട് മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരനായ വ്യക്തിത്വമാണ് നടന്‍ ശ്രീനിവാസന്‍. മലയാള സിനിമാ ലോകത്ത് അഭിനയത്തിലൂടെയും സംവിധാനത്തിലൂടെയും തിരക്കഥയിലൂടെയുമൊക്കെ വിസ്മയം സൃഷ്ടിക്കുന്ന ശ്രീനിവാസന് മലയാള സിനിമയില്‍ പകരം വെയ്ക്കാനാകാത്ത ഇടമാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലായി ശ്രീനിവാസനെ അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശ്രീനിവാസനെ കുറിച്ചുള്ള വാര്‍ത്തകളും പഴയ അഭിമുഖങ്ങളുമെല്ലാം ഏറെ നാളുകള്‍ക്കുശേഷം സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.
അത്തരത്തില്‍ കൈരളി ചാനല്‍ ശ്രീനിവാസനുമായി നടത്തിയ ഒരു പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഭിമുഖത്തില്‍ സിനിമയിലെ തന്റെ തുടക്ക കാലത്തെ കുറിച്ചും നിര്‍മ്മാതാവിനെ പറ്റിച്ച ഒരു സംവിധായകനെ കുറിച്ചും കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് ഒഴിവാക്കണം എന്ന് അയാള്‍ പറഞ്ഞതിനെ കുറിച്ചുമാണ് ശ്രീനിവാസന്‍ പറയുന്നത്. ആരാണ് ആ സംവിധായകന്‍ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്…
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:- സിനിമയില്‍ എത്തിയ സമയത്താണ് ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ നിന്ന് ഓഫര്‍ വന്നത്. അയാളെ കുറിച്ച് തിരക്കിയിട്ടായിരുന്നു ആ സിനിമയില്‍ ജോയിന്‍ ചെയ്തത്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്ന ചിത്രമായിരുന്നു. ഇതിന് മുന്‍പ് സിനിമയില്‍ അദ്ദേഹം വര്‍ക്ക് ചെയ്തിട്ടില്ല. എന്നാല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത് എന്നാണ് ആ സംവിധായകന്‍ പറഞ്ഞത്.
കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് ഔട്ട് ആക്കണമെന്ന് ആ സംവിധായകന്‍ എന്നോട് പറഞ്ഞു. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. പുള്ളി അവിടെ ജീവിച്ചോട്ടെ അദ്ദേഹത്തെ ഔട്ടാക്കാനൊന്നും താന്‍ പോകുന്നില്ലെന്ന് മറുപടിയും നല്‍കി. അല്ല നമ്മള്‍ വിചാരിച്ചാല്‍ നടക്കുമെന്നാണ് പുള്ളി പറഞ്ഞത്. ഇതിനുശേഷം എന്നോട് വീണ്ടും ഇതേ കാര്യം പറഞ്ഞു. എന്നാല്‍ അങ്ങനെ വിചാരിക്കുന്നില്ലെന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു.
പിന്നീട് എന്റെ ഷോട്ടിനെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു, ഷോട്ട് താന്‍ പറഞ്ഞത് പോലെ തന്നെ ചെയ്യണമെന്ന് വീണ്ടും ആവര്‍ത്തിച്ചു. ക്യാമറമാനോട് ഇതേ കുറിച്ച് സംസാരിച്ചിരുന്നു ഞാന്‍. പിന്നീടാണ് ഈ സംവിധായകന്‍ നിര്‍മ്മാതാവിനെ പറ്റിക്കുകയായിരുന്നുവെന്നും അയാള്‍ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനം പഠിച്ചിട്ടില്ലെന്നും ഒരു മാസത്തെ ഒരു കോഴ്‌സിന് മാത്രമാണ് പോയതെന്നും തിരിച്ചറിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here