കെ സ്വിഫ്റ്റ് യാഥാര്‍ത്ഥ്യമായി; ആദ്യ സർവ്വീസിന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കെ എസ് ആര്‍ ടി സി ഹൈടെക് ബസുകള്‍ യാത്രയാരംഭിച്ചു. കെഎസ്ആർടിസി- കെ സ്വിഫ്റ്റ് സർവ്വീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വൈകിട്ട് 5.30 മണി മുതൽ  ബാഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് കേരളത്തിൻ്റെ വിവിധ നഗരങ്ങളിലേക്ക്  നാല് , ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം സര്‍വ്വീസ് നടത്തുക.

തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ കെ സ്വഫ്റ്റ് ബസുകള്‍ നിരത്തിലിറങ്ങി. 5.30 മണി മുതൽ ബാംഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും, 6 മണിക്ക് ശേഷം തിരുവനന്തപുരത്ത് നിന്നും, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം സര്‍വ്വീസ് നടത്തിയത്.

അടിയന്തിര സാഹചര്യത്തിൽ ടിക്കറ്റ് ലഭിക്കുവാൻ തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും www.online.keralartc.com എന്ന വെബ്സൈറ്റ്  വഴിയും  enteksrtc എന്ന mobile app വഴി ലഭ്യമാകും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയോട്‌ കൂടിയ മികച്ച സൗകര്യങ്ങളുള്ള ബസുകളാണ് സർവ്വീസ് നടത്തുന്നത്.

കെഎസ്ആർടിസി – സ്വിഫ്റ്റ് പ്രത്യേകം പരിശീലനം നൽകിയ ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവ്വീസുകൾ നിയന്ത്രിക്കുന്നത്. ലഘു ഭക്ഷണവും, വെളളവും , ബ്ലാങ്കെറ്റും ബസിനുളളില്‍ ലഭിക്കും. ലഗ്ഗേജ്‌ വയ്ക്കുന്നതിന് കൂടുതൽ ഇടവും, ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നൽകാനായി ക്രൂവിന്റെ  സഹായവും മറ്റൊരു ആകര്‍ഷണീയതയാണ് .

മെച്ചപ്പെടുത്തിയ ഓൺലൈൻ റിസർവ്വേഷൻ സേവനം എല്ലാസമയവും ഉറപ്പാക്കുന്ന കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസുകളിൽ   സുരക്ഷയ്ക്കും വൃത്തിയ്ക്കും ആണ് പ്രധാന്യം. ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറത്തോട് കൂടിയ ഷർട്ടും, കറുത്ത നിറത്തിലുള്ള പാന്റും  യൂണിഫോമാണ് ബസിലെ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് നൽകുക. വിഷു – ഈസ്റ്ററിന് കൂടുതൽ സർവ്വീസ് നടത്തും.

ബാഗ്ലൂര്‍, ചെന്നെ , കോയമ്പത്തൂര്‍, മൂകാംമ്പിക, നാഗര്‍കോവില്‍,  കോ‍ഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, എന്നീ സ്ഥലങ്ങളിലേക്കാണ് കെ സ്വിഫ്റ്റ് സര്‍വ്വീസ് നടത്തുന്നത്.

മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച  ചടങ്ങിൽ  മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ  ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം   മന്ത്രി വി. ശിവൻകുട്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും, നിര്‍വ്വഹിച്ചു. മന്ത്രി ജി. ആർ. അനിൽ  ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും ചെയ്തു.    ജനപ്രതിനിധികള്‍ , കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ വിവിധ യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായി

കെറ്റും ബസിനുളളില്‍ ലഭിക്കുംലഗ്ഗേജ്‌ വയ്ക്കുന്നതിന് കൂടുതൽ ഇടവും, ഇവ കൈകാര്യം ചെയ്യുന്നതിന് സഹായം നൽകാനായി ക്രൂവിന്റെ  സഹായവും മറ്റൊരുകര്‍ഷണീയതയാണ് .  മെച്ചപ്പെടുത്തിയ ഓൺലൈൻ റിസർവ്വേഷൻ സേവനം എല്ലാസമയവും ഉറപ്പാക്കുന്ന കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസുകളിൽ   സുരക്ഷയ്ക്കും വൃത്തിയ്ക്കും ആണ് പ്രധാന്യം.

ബസിന്റെ നിറത്തോട് യോജിക്കുന്ന ഇളം ഓറഞ്ച് നിറത്തോട് കൂടിയ ഷർട്ടും, കറുത്ത നിറത്തിലുള്ള പാന്റും  യൂണിഫോമാണ് ബസിലെ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് നൽകുക. വിഷു – ഈസ്റ്ററിന് കൂടുതൽ സർവ്വീസ് നടത്തും. ബാഗ്ലൂര്‍, ചെന്നെ , കോയംബത്തൂര്‍, മൂകാമ്പിക നാഗര്‍കോവില്‍,  കോ‍ഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, എന്നീ സ്ഥലങ്ങലേക്കാണ് കെ സിഫ്റ്റ് സര്‍വ്വീസ് നടത്തുന്നത്.

മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച  ചടങ്ങിൽ  മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ  ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം   മന്ത്രി വി. ശിവൻകുട്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനവും,നിര്‍വ്വഹിച്ചു    മന്ത്രി ജി. ആർ. അനിൽ  ആദ്യത്തെ റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളുടെ വിതരണവും ചെയ്തു   ജനപ്രതിനിധികള്‍ , കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ വിവിധ യൂണിയന്‍ നേതാക്കള്‍ എന്നീവര്‍ സന്നിഹിതരായി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News