നടുവില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം ജോണ്‍ ബ്രിട്ടാസ് എം പി നിര്‍വഹിച്ചു

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന സ്‌കീം പ്രകാരം ജോണ്‍ ബ്രിട്ടാസ് എം പി ദത്തെടുത്ത നടുവില്‍ ഗ്രാമപഞ്ചായത്തിലെ സാഗി സ്‌കീം പ്രകാരം നടപ്പാക്കാന്‍ തീരുമാനിച്ച 34 പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന കരട് വില്ലേജ് ഡെവലപ്‌മെന്റ് പ്ലാനിന്റെ പ്രഖ്യാപനവും, എം പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടുവില്‍ പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജോണ്‍ ബ്രിട്ടാസ് എം പി നിര്‍വഹിച്ചു.

ചടങ്ങില്‍ എം പി യുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ അംഗപരിമിതര്‍ക്കുള്ള മുച്ചക്ര വാഹനങ്ങളും സെറിബ്രല്‍ പാള്‍സി രോഗബാധിതനായ വിദ്യാര്‍ത്ഥിക്കുള്ള പ്രത്യേക ഇലക്ട്രോണിക് വീല്‍ ചെയറിന്റെയും വിതരണം നടത്തി.

എം പിയുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന വിവിധ റോഡുകള്‍, നടുവില്‍ ബസ് സ്റ്റാന്‍ഡിലെ പുതിയ ബസ് ഷെല്‍ട്ടര്‍, വിദ്യാലയങ്ങളിലെ ഫര്‍ണിച്ചര്‍ വിതരണം, ശൗചാലയ നിര്‍മ്മാണം, പുലിക്കുരുമ്പ മിനി സ്റ്റേഡിയത്തിലെ ഗ്യാലറിയുടെയും സ്റ്റേജിന്റെയും നിര്‍മാണം തുടങ്ങി വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണവും ചടങ്ങില്‍ വെച്ച് ജോണ്‍ ബ്രിട്ടാസ് എം പി നിര്‍വഹിച്ചു. ചടങ്ങില്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ അദ്ധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News