കണ്‍സ്യൂമര്‍ ഫെഡിലൂടെ ജനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

നിറഞ്ഞ സന്തോഷത്തോടെ കണ്‍സ്യൂമര്‍ ഫെഡ് വിഷു ഈസ്റ്റര്‍ റംസാന്‍ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വിലകയറ്റം പിടിച്ച് നിര്‍ത്താന്‍ ഫലപ്രദമായ ഇടപെടല്‍ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനായി മാര്‍ക്കറ്റില്‍ സജീവമായി ഇടപെടുകയാണ് ഒരു വഴി. സിവില്‍ സപ്ലൈസ് പോലെ തന്നെ കണ്‍സ്യൂമര്‍ ഫെഡും ഇത്തരം കാര്യങ്ങള്‍ ഇടപെടാറുണ്ടെന്നും കണ്‍സ്യൂമര്‍ ഫെഡ് അര്‍പ്പണ ബോധത്തോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് തന്നെ സംഭരിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ കൊടുക്കാന്‍ പറ്റുമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇതിന് പിന്നില്‍ ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും രാജ്യത്ത് ഉണ്ടാകുന്ന വിലകയറ്റത്തിന്റെ ഭാഗമായി കേരളത്തിലും വില വര്‍ധനയുണ്ടെന്നും എന്നാല്‍ ഇത് പോലെയുള്ള വിപണിയിലൂടെ ജനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി ഉത്പാദനത്തില്‍ സഹകരണമേഖലയ്ക്ക് വലിയ പങ്കുവഹികനാകും.

ഇതിന്റെ എല്ലാം ഭാഗമായി വലിയ മാറ്റം പൊതു സാഹചര്യത്തില്‍ ഉണ്ടാകും. ഉത്പാദനം കൂടുമ്പോള്‍ കര്‍ഷകര്‍ക്ക് അതിന്റെതായ വരുമാനം ലഭിക്കും. അതുകൊണ്ട് തന്നെ ഇനിയും മുന്നോട്ട് പോകട്ടെയെന്നും എല്ലാവരുടെയും സഹകരണം കണ്‍സ്യൂമെര്‍ ഫെഡിന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിപണിയിലുള്ളതിനെക്കാൾ ശരാശരി 30 മുതൽ 60 ശതമാനം വരെ വിലക്കുറവിലാണ് 13 ഇനം നിത്യോപയോഗസാധനങ്ങൾ വിൽപ്പന നടത്തുക. സബ്‌സിഡി ഇല്ലാതെ വിലക്കുറവിൽ പലയിനങ്ങളും ലഭ്യമാകും. അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്‌മെറ്റിക്‌സ്, ഹൗസ് ഹോൾഡ് ഉൽപന്നങ്ങളും പൊതുമാർക്കറ്റിനെക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ വിൽപന നടത്തും.

പൊതുവിപണിയിലെ വിലവർധന തടയാൻ കൺസുമർ ഫെഡ് അർപ്പണ  ബോധത്തോടുകൂടി ഇടപെടുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 778 വിപണന കേന്ദ്രങ്ങളാകും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിക്കുക.

സംസ്ഥാനതല ചന്തയിൽ പ്രതിദിനം 200 പേർക്കും ജില്ലതല ചന്തകളിൽ 100 പേർക്കും മറ്റ് വിപണന കേന്ദ്രങ്ങളിൽ 75 പേർക്ക് വീതം വിതരണം നടത്തുന്നതിന്ന് ആവശ്യമായ സാധങ്ങൾ ഓരോ വിപണിക്കും നൽകും.

ഏപ്രിൽ 18 വരെയാണ് കണ്‍സ്യൂമര്‍ ഫെഡ്‌ വിഷു ഈസ്റ്റർ റംസാൻ ചന്തകൾ പ്രവർത്തിക്കുക. പതിവുതെറ്റിക്കാതെ ഉത്സവകാല ചന്തകൾ ഇന്നുമുതൽ സജീവമാവുകയാണ്.  നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയർന്ന സാഹചര്യത്തിൽ ഇത്തരം ഉത്സവകാല ചന്തകൾ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ സഹായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News