ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ മരണം രണ്ടായി

ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ത്രികൂട് മലമുകളിലെ റോപ്വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ മരണം രണ്ടായി. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. വ്യോമസേനയുടെ രണ്ടു മിഗ്-17 ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്വേയിലാണ് ദുരന്തം സംഭവിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അപകടത്തിനു പിന്നാലെ ഓപ്പറേറ്റര്‍മാര്‍ കടന്നുകളഞ്ഞെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അപകടം നടന്ന ഉടനെ കേബിള്‍ കാറില്‍ നിന്ന് താഴേക്ക് ചാടിയ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്നും അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ജുനാഥ് ഭജന്‍ത്രി അറിയിച്ചു. എല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ലംബമായ റോപ്പ്‌വേയാണ് ത്രികുട്ട് റോപ് വേയെന്ന് ജാര്‍ഖണ്ഡ് ടൂറിസം വകുപ്പ് പറയുന്നു. ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള റോപ്പ്‌വേയ്ക്ക് 766 മീറ്റര്‍ നീളമാണ് ഉള്ളത്. കുന്നിന് 392 മീറ്റര്‍ ഉയരവുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News