ആന്ധ്ര പ്രദേശ് സര്‍ക്കാരില്‍ മന്ത്രിസഭാ പുനഃസംഘടന നടത്തി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്ര പ്രദേശ് സര്‍ക്കാരില്‍ മന്ത്രിസഭാ പുനഃസംഘടന നടത്തി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. പഴയ 11 മന്ത്രിമാരെ നിലനിര്‍ത്തിയും പുതുതായി 14 പേരെ ഉള്‍പ്പെടുത്തിയുമാണ് പുനഃസംഘടന. 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് മന്ത്രിസഭാ നവീകരിക്കാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

ജഗന്‍ മോഹന്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതുതായി 14 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റപ്പോള്‍ പഴയ 11 മന്ത്രിമാരെ നിലനിര്‍ത്തിയിട്ടുണ്ട്. 14 പേര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായി. അസംബ്ലിയിലെ 175ല്‍ 151ഉം പിടിച്ചെടുത്തുള്ള വിജയത്തിന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ജഗന്‍ മന്ത്രിസഭയിലെ ഈ നവീകരണം.

പുനഃസംഘടനയിലൂടെ മത്രിസഭയിലെ 17 മന്ത്രിമാരും ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാകും. അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ കൂടി ചേരുന്നതാകും പുതിയ വൈഎസ്ആര്‍ മന്ത്രിസഭ. 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് മന്ത്രിസഭാ നവീകരണം.

മന്ത്രിസഭയില്‍ നിന്ന് പുറത്തായ 14 അംഗങ്ങള്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കി ഒത്തുതീര്‍ക്കുമെന്ന് ജഗന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വലിയ പ്രതിഷേധത്തിലാണ് അംഗങ്ങളെല്ലാം. ആഭ്യന്തരമന്ത്രി എം സുചരിത്ര പ്രതിഷേധം രേഖപ്പെടുത്തി നേരത്തെ തന്നെ രാജിവച്ചിരുന്നു.

ജഗന്റെ ബന്ധുവും ഊര്‍ജമന്ത്രിയുമായ ശ്രീനിവാസ റെഡ്ഡിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ എതിര്‍ ഗ്രൂപ്പുകാരനായ എ സുരേഷിനെ മന്ത്രിക്കസേരയില്‍ തുടരാന്‍ അനുവദിച്ചതും അതൃപ്തി രൂക്ഷമാക്കി. മന്ത്രിസ്ഥാനം ലഭിക്കാഞ്ഞ നേതാക്കളുടെ അണികള്‍ തെരുവില്‍ പ്രതിഷേധം അണിനിരത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News