തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ മൂന്നാമത് ചെമ്മനം സ്മാരക കവിതാ പുരസ്‌കാരം കവി അഹമ്മദ് ഖാന് സമ്മാനിച്ചു

തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ മൂന്നാമത് ചെമ്മനം സ്മാരക കവിതാ പുരസ്‌കാരം കവി അഹമ്മദ് ഖാന് സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ ഡോ.വി. പി. ജോയ് സമ്മാനിച്ചു.

അര ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കാക്കനാട് ഓണം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പോള്‍ മേച്ചേരില്‍, ഡോ.എം.സി.ദിലീപ് കുമാര്‍, ഡോ.എസ് .തനൂജ, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ, സലിം കുന്നുംപുറം, ഡോ.എം. പി. വിജയലക്ഷ്മി, എ.സി.കെ.നായര്‍, ചെമ്മനത്തിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here