പത്താം വളവിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്; ചിത്രം മേയ് 13ന് റിലീസ്

പത്താം വളവിന്റെ പുതിയ പോസ്റ്റര്‍ പുറത്തായി. സുരാജ് വെഞ്ഞാറമ്മൂടും അതിഥി രവിയും ഒപ്പം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ബാലതാരം കിയാര കണ്മണിയും ചിത്രത്തില്‍ ഒരുമിക്കുന്നു.

‘സോളമന്റെ സ്വര്‍ഗം’ എന്ന തലക്കെട്ട് കുടുംബത്തെ സബചിപ്പിക്കുന്നതാണെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്.

ചിത്രത്തിന്റെ സംവിധായകന്‍ എം. പത്മകുമാറാണ്. മേയ് 13 നാണ് ഈ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിന് ഇതിനോടകംതന്നെ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച ട്രെയ്ലറില്‍ ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറംമൂട് എന്നിവരുടെ പ്രകടനം മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here